ശനിയാഴ്ച രാത്രിയോടെയാണ് കാറില്‍ ആയുധങ്ങളുമായി സഞ്ചരിച്ച അഞ്ചംഗ സംഘത്തെ ബത്തേരി പോലീസ് പിടികൂടിയത്. ഇരുളം മണല്‍വയല്‍ സ്വദേശി പി.എസ് ലിനില്‍,പുല്‍പ്പള്ളി പാറക്കടവ് സ്വദേശി ഷൈനു,ബത്തേരി പുത്തന്‍കുന്ന് സ്വദേശി സംജാദ്,കുപ്പാടി സ്വദേശി പി.പി അക്ഷയ്,കൈപ്പഞ്ചേരി സ്വദേശി യൂനുസ് എന്നിവരെയാണ് പോലീസ് പുത്തന്‍കുന്നില്‍ നിന്നും പിടികൂടിയത്.കഴിഞ്ഞ ആഴ്ച പുല്‍പ്പള്ളി കാപ്പി സെറ്റില്‍ സുരേഷ് എന്നയാളെ വെട്ടി പരിക്കേല്‍പ്പിച്ചയാളെ ആക്രമിക്കാന്‍ ആയുധങ്ങളുമായി കൊട്ടേഷന്‍ സംഘം കാറില്‍ സഞ്ചരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.പിടിയിലായവരുടെ കൂടെയുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു.പിടിയിലായവരില്‍ നിന്നും വടിവാള്‍,വടി,കത്തി എന്നിവ പൊലീസ് പിടിച്ചെടുത്തു.ബത്തേരി സബ് ഇന്‍സ്പെക്ടര്‍ സണ്ണി തോമസ്, സുലൈമാന്‍,കെ.സി മണി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത് .