ജില്ലയിലെ പ്രളയ മുന്നൊരുക്കങ്ങള്‍ മന്ത്രി എ.കെ. ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ അവലോകനം ചെയ്തു. കോവിഡ് വ്യാപന സാഹചര്യത്തില്‍ ആളുകളെ പുനരധിവസിപ്പിക്കുന്നതിനായി പ്രത്യകം കേന്ദ്രങ്ങള്‍ കണ്ടെത്തണമെന്ന് യോഗം നിര്‍ദേശിച്ചു. കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേകം കേന്ദ്രങ്ങളിലാണ് താമസിപ്പിക്കുക. തദ്ദേശ സ്ഥാപനങ്ങള്‍ മുഖാന്തരം പ്രളയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള അറിയിച്ചു. ദുരന്ത നിവാരണ സേനയ്ക്ക് ആവശ്യമായ ഉപകരണങ്ങളും ജില്ലയില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.