കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി സബ് ആര്‍ടിഓഫീസിന്റെ നേതൃത്വത്തില്‍ റോഡ് സേഫ്റ്റി വാളണ്ടിയേഴ്സിന്റെ സഹകരണത്തോടെ പൊതു ഗതാഗതവാഹനങ്ങള്‍ അണുവിമുക്തമാക്കി. സുല്‍ത്താന്‍ ബത്തേരി ചുങ്കം ബസ്റ്റാന്റില്‍ നടത്തിയ പരിപാടിയില്‍ എംവിഐ ദിനേഷ് കീര്‍ത്തി, എഎംവിഐമാരായ കെ. വി നിജു, എന്‍. റിജിത്ത്, ജയപാലന് എന്നിവര്‍ സംബന്ധിച്ചു.