കൊവിഡ് 19 പ്രതിസന്ധികാലഘട്ടത്തില്‍ സാധാരണ ജനങ്ങളെ കൊള്ളയടിക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്നുമുണ്ടാവുന്നതെന്ന് ഡിസിസി പ്രസിഡണ്ട് ഐ. സി ബാലകൃഷ്ണന് എംഎല്‍എ. മുഖ്യമന്ത്രി കൊവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് സ്വകരിച്ച തുക കൊവിഡ് 19 രോഗികള്‍ക്കും, പ്രവാസികള്‍ക്കും നല്‍കുന്നില്ലെന്നും എംഎല്‍എ. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി ചുങ്കത്ത് നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഗഫൂര്‍ പുളിക്കല്‍ അധ്യക്ഷനായിരുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ 11 കേന്ദ്രങ്ങളിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.