ഇന്ധന വിലവർദ്ധനവിന് എതിരെയും തൊഴിൽ മേഖലയെ തകർക്കുന്ന കരാർവൽക്കരണത്തിന് എതിരെയും നടക്കുന്ന ഐ.എൻ.ടി.യു.സി തൊഴിലാളി പ്രക്ഷോഭത്തിന്റെ ഭാഗമായി മാനന്തവാടി താലുക്കിൽ 20 കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ നടത്തി. താലൂക്ക് തല ഉദ്ഘാടനം മാനന്തവാടി ഗാന്ധി പാർക്കിൽ ഐ.എൻ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി ടി.എ.റെജി ഉദ്ഘാടനം ചെയ്തു, എം.പി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. തലപ്പുഴയിൽ മുൻ മന്ത്രി പി.കെ.ജയലക്ഷ്മിയും കാട്ടിക്കുളത്ത് എ.എം.നിശാന്തും എടവകയിൽ വിനോദ് തോട്ടത്തിലും പനമരത്ത് ബേബി തുരുത്തിയും പള്ളിക്കുന്നിൽ ഷിജു സെബാസ്റ്റ്യനും വെള്ളമുണ്ടയിൻ ചിന്നമ്മ ജോസും മാനന്തവാടി പെട്രോൾ പമ്പിന് മുൻപിൻ പി.ഷംസുദീനും പ്രതിഷേധ ധർണ്ണകൾ ഉദ്ഘാടനം ചെയ്തു.