തുടര്‍ച്ചയായ 21-ാം ദിവസവും രാജ്യത്തെ ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് കൂടിയത്. പെട്രോള്‍ ലിറ്ററിന് 80.38 രൂപയും ഡീസലിന് 80.40 രൂപയുമാണ്. 82 ദിവസത്തെ ഇടവേളയ്ക്കുശേഷം ജൂണ്‍ ഏഴ് മുതല്‍ പെട്രോള്‍, ഡീസല്‍ വില പ്രതിദിനം പരിഷ്കരിക്കാന്‍ തുടങ്ങിയപ്പോഴാണ് വില കുത്തനെ ഉയരാന്‍ തുടങ്ങിയത്. രാജ്യാന്തര വിപണിയില്‍ വിലതകര്ച്ച വന്ന ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ 13 രൂപവരെ ഉയര്‍ത്തിയത് തിരിച്ചടിയായി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലെ കുറവ് രാജ്യത്തെ ഉപഭോക്താവിന് ഇതോടെ ലഭിക്കാതായി.