പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും, വിമുക്തി മിഷന്റെയും, കുടുംബശ്രീ മിഷന്റെയും, ജനമൈത്രി പോലീസ്, പച്ചപ്പ് പദ്ധതി എന്നിവയുടെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗ മേഖലയിലെ ലഹരി വിമുക്തിക്കായി പുതുജീവനം പദ്ധതി സംഘടിപ്പിക്കുന്നു. പദ്ധതിയുടെ ഭാഗമായി റേഡിയോ മാറ്റൊലിയിലൂടെ സി.കെ. ശശീന്ദ്രന് എം.എല്‍.എ സംസാരിക്കും. ഇന്ന് (ജൂണ്‍ 27) വൈകീട്ട് മൂന്ന് മുതല്‍ നാല് വരെ നടക്കുന്ന തത്സമയ പരിപാടിയില്‍ കോളനികളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുള്ള പ്രശ്ന പരിഹാരത്തിനും, സംശയ നിവാരണത്തിനും എം.എല്‍.എയുമായി സംസാരിക്കാം. പരിപാടിയില്‍ പങ്കെടുക്കുന്നതിന് 9562482008 എന്ന നമ്പറില്‍ ബന്ധപ്പെടണം.