കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വിവിധ പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് അനുവദിച്ചു നല്‍കിയ ഭൂമിയിലെ ഭവന നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം ജൂലൈ 2 ന് നടക്കും. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന പട്ടികവര്‍ഗ്ഗ വകുപ്പ് പ്രതിനിധികളുടെയും നിര്‍വഹണ ഏജന്‍സികളുടെയും യോഗത്തിലാണ് തീരുമാനം.
വെങ്ങപ്പള്ളി പഞ്ചായത്തിലെ വൈശ്യന്‍ കോളനിയില്‍ നിന്നും ഭൂമി വാങ്ങി പുനരധിവസിപ്പിച്ചവരുടെ ഭവന നിര്‍മ്മാണ പ്രവൃത്തി അന്ന് രാവിലെ 10ന് പുതുക്കുടികുന്നിലും മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കിയ ഭൂമിയിലെ ഭവന നിര്‍മ്മാണ പ്രവൃത്തി ഉച്ചയ്ക്ക് 2 ന് വേളപ്പന്‍കണ്ടിയിലും ഉദ്ഘാടനം ചെയ്യും.
കാരാപ്പുഴ പദ്ധതി പ്രദേശത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 20 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് തൃക്കൈപ്പറ്റയില്‍ നല്‍കിയ നിക്ഷിപ്ത വനഭൂമി അന്ന് ഉച്ചയ്ക്ക് 2 ന് ഗൂണഭോക്താക്കള്‍ക്ക് കാണിച്ചു കൊടുക്കാനും അംബേദ്ക്കര്‍ സെറ്റില്‍മെന്റ് പദ്ധതി നടപ്പിലാക്കുന്ന 9 കോളനികളിലെ പുരോഗതി വിലയിരുത്തുന്നതിന് സന്ദര്‍ശനം നടത്താനും യോഗത്തില്‍ തീരുമാനമായി.