ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സുഭിക്ഷ കേരളം പദ്ധതിയില്‍ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടി. 166 പുതിയ പദ്ധതികളിലായി തദ്ദേശ സ്ഥാപനങ്ങള്‍ വകയിരുത്തിയ 14.32 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഭക്ഷ്യ ക്ഷാമം പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം പദ്ധതിയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വിവിധ പദ്ധതികളാണ് സമര്‍പ്പിച്ചത്. കൃഷി പ്രോത്സാഹനത്തിനായി 3.63 കോടി രൂപയും, മത്സ്യ കൃഷി വ്യാപിക്കുന്നതിനായി 7.81 കോടി രൂപയും, മൃഗസംരക്ഷണത്തിനായി 2.02 കോടിയും, ക്ഷീര വികസനത്തിനായി 86 ലക്ഷം രൂപ വീതമാണ് വകയിരുത്തിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുക വകയിരുത്തിയത് മത്സ്യ മേഖലയിലാണ്. തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത പദ്ധതികളുടെ എണ്ണം, തുക (ബ്രാക്കറ്റില്‍ ) യഥാക്രമം,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമയുടെ അധ്യക്ഷതയില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ എ.ഡി.എം ഇന്‍ ചാര്‍ജ് ഇ. മുഹമ്മദ് യൂസഫ്, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി സി.കെ ശിവരാമന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് സുഭദ്രാ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തില്‍ പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി ഭേദഗതികള്‍ക്കും അംഗീകാരം നല്‍കി.