തരുവണ ഗ്രീന്‍ ലീവ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ വെബിനാര്‍ നടത്തി.പരിപാടി സാബിത് നൂറാനി ഉദ്ഘാടനം ചെയ്തു.ലഹരി മരുന്നല്ല വിഷമാണ് എന്ന വിഷയത്തെ ആസ്പതമാക്കി ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് പരിശീലകന് ജാബിര്‍ കൈപ്പാണി ക്ലാസിന് നേതൃത്വം നല്കി.