വെള്ളമുണ്ട വിജ്ഞാന് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടി വെള്ളമുണ്ട ഗവണ്മെന്റ് യുപി സ്കൂള്‍ അധ്യാപകന് ഷാജു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു, ലൈബ്രറി പ്രസിഡണ്ട് കെ കെ ചന്ദ്രശേഖരന് അധ്യക്ഷനായിരുന്നു. എം ശശി, മീസ്വര് അലി, ഷബീറലി വെള്ളമുണ്ട. തുടങ്ങിയവര്‍ സംസാരിച്ചു, കുട്ടികള്‍ക്കായി ലഹരി വിരുദ്ധ പ്രതിജ്ഞയും, ബോധവല്‍ക്കരണ സന്ദേശവും നല്കി.