- Advertisement -

- Advertisement -

വയനാട്ടില്‍ 5 പേര്‍ക്ക് കൊവിഡ്

0

ഡല്‍ഹിയില്‍നിന്ന് ജൂണ്‍ 23ന് ജില്ലയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 62 കാരനും ജൂണ്‍ 14-ാം തീയതി മുംബൈയില്‍നിന്ന് ജില്ലയില്‍ എത്തിയ മൂപ്പൈനാട് സ്വദേശികളായ ഒരു കുടുംബത്തിലെ പത്തു വയസ്സുള്ള പെണ്‍കുട്ടിയും 28ഉം 56ഉം വയസ്സ് പ്രായമുള്ള രണ്ട് സ്ത്രീകളും 65കാരനായ ഒരു പുരുഷനും ആണ് രോഗം സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 9 അംഗ കുടുംബം മുംബൈയില്‍നിന്ന് ജില്ലയിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.ഈ കുടുംബത്തിലെ ഏഴ് വയസ്സുള്ള കുട്ടിക്കും അമ്മക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.നിലവില്‍ രോഗം സ്ഥിരീകരിച്ച് 33 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page