സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 53 പേരുടെ പരിശോധനാഫലം നെഗറ്റീവായി. തുടര്‍ച്ചയായ ഏഴാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ 100 കടക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 33 പേര്‍ക്കും സമ്പര്‍ക്കം വഴി ആറു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.