കല്‍പ്പറ്റ: പ്രവാസികളുടെ തിരിച്ചുവരവിന് യാത്രാചിലവുകളടക്കം സംസ്ഥാന സര്‍ക്കാര്‍ വഹിച്ച് വിദേശരാജ്യങ്ങളില്‍ കഴിയുന്ന മുഴുവന്‍ പേരെയും നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ സത്യാഗ്രഹ സമരം നടത്തി. യു ഡി എഫ് ജില്ലാകണ്‍വീനര്‍ എന്‍ ഡി അപ്പച്ചന് സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ ജീവിതം ദുരിതപൂര്‍ണമായ സാഹചര്യത്തില്‍ കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദേശത്തും സ്വദേശത്തും കൊവിഡ് രോഗബാധ മൂലം മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് മാന്യമായ തോതില്‍ ധനസഹായം നല്കി അവരുടെ കുടുംബങ്ങളെ സഹായിക്കണം. ഡീസല്‍-പെട്രോള്‍ വിലവര്‍ധനവ് കുറക്കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്നഎക്സൈസ് ഡ്യൂട്ടി പൂര്‍ണമായും ഒഴിവാക്കുകയും, സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന ജി എസ് ടിപൂര്ണമായും ഒഴിവാക്കി നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവ് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി പി ആലി സ്വാഗതം പറഞ്ഞ ചടങ്ങില്‍ റസാഖ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു. കെ വി പോക്കര്‍ഹാജി, മുഹമ്മദ് ബഷീര്‍, മോയിന്‍ കടവന്‍, എം എ ജോസഫ്, മാണി ഫ്രാന്‍സിസ്, സി മൊയ്തീന്‍കുട്ടി, എ പി ഹമീദ്, പി കെ കുഞ്ഞിമൊയ്തീന്‍, ഗോകുല്‍ദാസ് കോട്ടയില്‍, കെ കെ ഹനീഫ, വി എ മജീദ്, കെ ജെ ജോണ്‍, പനന്തറ മുഹമ്മദ്, സലാം നീലിക്കണ്ടി, കുഞ്ഞമ്മദ്, ജാസര്‍ പാലക്കല്‍, ഗിരീഷ് കല്‍പ്പറ്റ, സുരേഷ്ബാബു, ജോയി തൊട്ടിത്തറ, എം ഒ ദേവസ്യ, നജീബ്, ഹാരിസ്, പി വിനോദ്കുമാര്‍, കെ കെ രാജേന്ദ്രന്, ആര് ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.