റിസോര്‍ട്ടിലും വാടക ക്വാട്ടേഴ്സിലും എത്തിച്ച് 40കാരിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ 6 പേര് അറസ്റ്റില്‍.സംഭവം തിരുനെല്ലി പോലീസ് സ്റ്റേഷന് പരിധിയില്‍.2019 ജൂലൈ,ഫെബ്രുവരി,മാര്‍ച്ച്,നവംബര്‍ മാസത്തിലും തൃശ്ശ്ലേരി മജിസ്േ്രടറ്റ് കവലയിലെ റിസോര്‍ട്ടില്‍ വെച്ചും കാട്ടികുളത്തെ സ്വകാര്യ ക്വാട്ടേഴ്സില്‍ വെച്ചും കാട്ടികുളത്തെ ഓട്ടോ ഡ്രൈവര്‍ ആയ നൗഫലും(25) മറ്റ് അഞ്ച് പേരും ചേര്‍ന്ന് പല ദിവസങ്ങളിലായി തന്നെ ബലാല്‍സംഘം ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണ് തിരുനെല്ലി പോലീസ് 6 പേരെയും അറസ്റ്റ് ചെയ്തത്.ഓട്ടോ ഡ്രൈവര്‍ എടയൂര്‍കുന്ന് മഞ്ഞക്കര നൗഫലിനെ കൂടാതെ എടവക പീച്ചംങ്കോട് പറമ്പത്ത് ജാസിര്‍(30),പുല്‍പ്പള്ളി ഭുദാനം ഷെഡ് ഏറത്ത് ജിജോ(38),പുല്‍പ്പള്ളി പാക്കം കണി കുടിയില്‍ രാഹുല്‍(28),മാനന്തവാടി കോട്ടകുന്ന് കീപ്പറത്ത് അമ്മദ്(60),തോല്‍പ്പെട്ടി നരിക്കല്‍ തെളിസ്സേരി സുബ്രമണ്യന്‍(38) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം മാനന്തവാടി ഡി.വൈ.എസ്.പി.ചന്ദ്രന് ,തിരുനെല്ലി പോലീസ് ഇന്‍സ്പെക്ടര്‍ ടി.വിജയകുമാറും സംഘവും അറസ്റ്റ് ചെയ്തത്. സംഘത്തില്‍ എസ്.ഐ.പൗലോസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സജി, അജേഷ്, ഷമ്മി, വനിത സിവില്‍ പോലീസ് ഓഫീസര്‍ ഷൈല എന്നിവരുമുണ്ട്. റിസോര്‍ട്ട് ഉടമ ഉള്‍പ്പെടെ കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് യുവതി ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.