നൂല്‍പ്പുഴ സ്വദേശിയായ ഓമന(47) ആണ് വിംസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചത്. മൂന്ന് ദിവസം മുമ്പ് പനിയും ശരീര വേദനയുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുകയും വിദഗ്ധ ചികിത്സക്കായി ബത്തേരി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും അവിടെ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.എലിപ്പനി ലക്ഷണങ്ങളോടെ മൂന്ന് പേര് കൂടി വിംസ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.