ബത്തേരി പുല്‍പ്പള്ളി സംസ്ഥാനപാതയിലെ വനമേഖലകളില്‍ ഹംമ്പ്് സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ചെതലയം, ചേനാട് ,കമ്മിറ്റികളുടെ നേതൃത്വത്തില്‍ കുറ്യച്യാട് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പ്രതിഷേധ പരിപാടി യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പി പി അയ്യൂബ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ബത്തേരി മുന്‍സിപ്പല്‍ ചെയര്മാന് ബാബു പഴുപ്പത്തൂര്‍ അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍മാരായ പി പി ജോസ്. ഷെറീന അബ്ദുള്ള, തുടങ്ങിയവര്‍ സംസാരിച്ചു.