- Advertisement -

- Advertisement -

വൈല്‍ഡ് ലൈഫ് വാര്‍ഡന്റ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി

0

ജില്ലയില്‍ വര്‍ധിച്ചു വരുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കിസാന്‍ ജനത ജില്ലാ കമ്മറ്റി ആഭിമുഖ്യത്തില്‍ ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്റ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. കഴിഞ്ഞ 25 വര്‍ഷത്തിനിടെ വന്യമൃഗ ആക്രമണത്തില്‍ 151 മനുഷ്യ ജീവനാണ് പൊലിഞ്ഞത് ,ഇതില്‍ 5 പേരെ കടുവ ഭക്ഷിക്കുകയാണ് ചെയ്തത് , ,എന്നാന്‍  വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം  കാണാന്‍ വനം വകുപ്പിന്റെ ഭാഗത്തു യാതൊരു നടപടിയുമുണ്ടായില്ല. പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍  സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും  കിസാന്‍ ജനത.  സംസ്ഥാന വൈസ് പ്രസിഡന്റ്  എന്‍ .ഒ.ദേവസി ഉദ്ഘാടനം ചെയ്തു.ജോസ് പനമട, കെ.എസ്‌കറിയ ,എം.കെ ബാലന്‍ ,കെ കെ രവി ,ടി.പി ശശി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page