- Advertisement -

- Advertisement -

പള്ളിക്കുന്നില്‍ അച്ഛനും മകനും കുത്തേറ്റ സംഭവം പ്രതി അറസ്റ്റില്‍

0

കോട്ടത്തറ പഞ്ചായത്തിലെ 3 -ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പുലിമുണ്ട ആദിവാസി കോളനിയിലെ ഗോപി (45), മകന്‍ അനീഷ്(18) എന്നിവര്‍ക്കാണ്  ശനിയാഴ്ച രാത്രിയില്‍ കുത്തേറ്റത്.  മദ്യലഹരിയില്‍ എത്തിയ ബാലന്‍ എന്നയാള്‍ ഇവര്‍ക്കു നേരെ അക്രമം അഴിച്ചു വിട്ടതിന് ശേഷം ഓടി രക്ഷപ്പെട്ടിരുന്നു. അനീഷിനെ കത്തികൊണ്ട് വെട്ടാന്‍ ശ്രമിച്ചപ്പോള്‍ പിതാവ് ഗോപി തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗോപിയ്ക്കും പരിക്കേറ്റു.സംഭവത്തില്‍ ഗുരുതര പരിക്കേറ്റ അനീഷ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി കൊലപാതക ശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പിടിക്കപെട്ട പ്രതി ബാലന്‍ കോട്ടത്തറ ചിരാറ്റുകുന്നില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് കമ്പളക്കാട് പോലീസിന്റെ വലയിലാകുന്നത്. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പളനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മാനന്തവാടി കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു.

Leave A Reply

Your email address will not be published.

You cannot copy content of this page