കൽപ്പറ്റ: ഇന്ധനവില വർദ്ധനവിനെതിരെയും ബസ്സ് മേഖലയെയും സംരക്ഷിക്കണമെന്ന് പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വൈത്തിരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ കലക്ടറേറ്റിന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണയിൽ ആവശ്യപ്പെട്ടു. ഡീസൽ വില വർദ്ധനവ് പിൻവലിക്കുക, ബസ്സിന് ഉപയോഗിക്കുന്ന ഡീസലിന്റെ എക്സൈസ് നികുതി പിൻവലിക്കുക, ഡീസലിന് സബ്സിഡി നൽകുക, വിൽപ്പന നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ധർണയിൽ ഉന്നയിച്ചു.പ്രതിഷേധ ധർണ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ജനറൽ സെക്രട്ടറി ടി. ജെ.ബാബുരാജ് അധ്യക്ഷത വഹിച്ചു.പ്രസിഡന്റ് അബ്ദുൾ കരീംമേപ്പാടി, വീരാൻ കുട്ടി ഹാജി മേപ്പാടി, ടി.ജോൺ, സി.എം.മാത്യൂ, എ.എം.പ്രേം, ആർ.രാകേഷ് എന്നിവർ സംസാരിച്ചു.