കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ധന വില വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കമ്പളക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ ടൗണിലൂടെ വാഹനം കെട്ടിവലിച്ച് പ്രതിഷേധം.പ്രതിഷേധ സമരം കമ്പളക്കാട് യൂണിറ്റ് പ്രസിഡന്റ് അസ്ലം ബാവ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് ലുലു മുത്തലീബ് അധ്യക്ഷനായിരുന്നു .ജില്ലാ സെക്രട്ടറി സി. രവീന്ദ്രന് മുഖ്യ പ്രഭാഷണം നടത്തി. സമരത്തില്‍ യൂണിറ്റിലെ മുഴുവന്‍ അംഗങ്ങളും പങ്കെടുത്തു.