ഇന്ന് നിരീക്ഷണത്തിലായ 246 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ നിലവില്‍ 3530 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 192 പേര്‍ കൂടി നിരീക്ഷണ കാലം പൂര്‍ത്തിയാക്കി.ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 2777 ആളുകളുടെ സാമ്പിളുകളില്‍ 2415 ആളുകളുടെ ഫലം ലഭിച്ചതില്‍ 2367 നെഗറ്റീവാണ്. 357 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 4031 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് . ഇതില്‍ ഫലം ലഭിച്ച 3355 ല്‍ 3330 നെഗറ്റീവാണ് .