മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്കൂളിലേക്ക് സ്ഥലം മാറിപ്പോകുന്ന പ്രിന്‍സിപ്പാള്‍ പി.എ അബ്ദുല്‍ നാസറിന് അധ്യാപക രക്ഷാകര്‍ത്തൃസമിതി ആഭിമുഖ്യത്തില്‍ യാത്രയയപ്പു നല്കി.പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം മിനി സാജു, ഡോ.ബാവ കെ.പാലുകുന്ന്, ഇ. അനിത, ടി.പി ഷിജു, സി.ജബ്ബാര്‍, ടി.ജി സജി തുടങ്ങിയവര്‍ സംസാരിച്ചു.