- Advertisement -

- Advertisement -

192 പേര്‍  നിരീക്ഷണ കാലം പൂര്‍ത്തിയാക്കി

0

ഇന്ന് നിരീക്ഷണത്തിലായ 251 പേര്‍ ഉള്‍പ്പെടെ നിലവില്‍ 3451 പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.  ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 2763 ആളുകളുടെ സാമ്പിളുകളില്‍ 2415 ആളുകളുടെ ഫലം ലഭിച്ചതില്‍ 2367 നെഗറ്റീവും 48 ആളുകളുടെ സാമ്പിള്‍ പോസിറ്റീവുമാണ്.  294 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്.

ഇതുകൂടാതെ സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ  ഭാഗമായി ജില്ലയില്‍ നിന്നും ആകെ 4031 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് .ഇതില്‍ ഫലം ലഭിച്ച 3351 ല്‍ 3330 നെഗറ്റീവും 21 പോസിറ്റീവുമാണ് .

ജില്ലാ കൊറോണ കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 2800 ആളുകളെ നേരിട്ട് വിളിച്ച് അവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണയും ആരോഗ്യകാര്യങ്ങള്‍ അന്വേഷിച്ച് ആവശ്യമായ ആരോഗ്യ സേവനങ്ങള്‍, മരുന്നുകള്‍ എന്നിവ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page