രാഹുല്‍ ഗാന്ധി എം.പിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് തലപ്പുഴ വാളാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കാട്ടിമൂല സ്നേഹാലയത്തിലെ അന്തേവാസികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു.എ.ഐ.സി.സി.അംഗവും മുന്‍ മന്ത്രിയുമായ പി.കെജയലക്ഷ്മി വിതര ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന് മാസ്റ്റര്‍,എം.ജി. ബിജു,ജോസ് പാറയ്ക്കല്‍,ജോസ് കൈനിക്കുന്നേല്‍,സി.എം. ഫിലിപ്പ്, ജോസ് പലറ,അനീഷ് വാളാട്,അസീസ് വാളാട്, തുടങ്ങിയവര്‍ പങ്കെടുത്തു