സിപിഐഎം അച്ചൂരാനം ലോക്കല്‍ കമ്മിറ്റി ഓഫീസിലെ മോഷണം പോയ ടി വി സമീപത്തെ തോട്ടില്‍ ഉപേക്ഷിക്കപ്പട്ട നിലയില്‍ വൈത്തിരി പോലീസ് കണ്ടെത്തി.ടിവിയിലെ പിക്ചര്‍ ട്യൂബ് അടക്കമുള്ള ഉപകരണങ്ങള്‍ അഴിച്ചെടുത്തിട്ടുണ്ട്. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യം ഏര്‍പ്പെടുത്തിയിരുന്ന ടിവി മോഷണം പോയത് ഏറെ വിവാദം ആയിരുന്നു.. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.