പ്രാദേശിക തലത്തിലൂന്നി ജനകീയ വിഷയങ്ങളില്‍ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുക എന്ന തീരുമാനമായി സി പി ഐ എം വയനാട് ജില്ലാ സമ്മേളനം കല്‍പ്പറ്റയില്‍ സമാപിച്ചു. വര്‍ഗീയ ഫാസിസ്റ്റ് വിഭത്തിന് തടയിടാന്‍ മതനിരപേക്ഷ ശക്തികളുടെ മുന്നേറ്റത്തിന് കരുത്ത് പകരുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലാ സമ്മേളനം രൂപം നല്‍യിട്ടുണ്ട്.
സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനത്തിന്റെ മുന്നോടിയായി റെഡ് വളണ്ടിയര്‍ മാര്‍ച്ചും റാലിയും നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പുതിയ സെക്ട്രട്ടറി പി.ഗഗാറിന് കല്‍പ്പറ്റ എംഎല്‍എ സികെ ശശീന്ദ്രന്, എം വേലായുധന് തുടങ്ങിയവരും പ്രമുഖ നേതാക്കളും പങ്കെടുത്തു. പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പി.ഗഗാറിന് അദ്ധ്യക്ഷത വഹിച്ചു. വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി സംസാരിച്ചു.
- Advertisement -
- Advertisement -