- Advertisement -

- Advertisement -

സംസ്ഥാനത്ത് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0

സംസ്ഥാനത്ത് ഇന്ന് 97 കോവിഡ്-19 സ്ഥിരീകരിച്ചത് പേര്‍ക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 89 പേര്‍ രോഗമുക്തി നേടി. ഒരാൾ മരണമടഞ്ഞു. എക്സൈസ് വകുപ്പിലെ ഡ്രൈവർ കെ.പി.സുനിലാണ് മരിച്ചത്. ഇന്ന് രോഗം ബാധിച്ചവരിൽ 65 പേർ വിദേശത്തുനിന്ന് വന്നു. ഇതരസംസ്ഥാനത്തുനിന്ന് വന്ന 29 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 3 പേർക്ക് രോഗം വന്നു.

തിരുവനന്തപുരം 5, കൊല്ലം 13, പത്തനംതിട്ട 11, ആലപ്പുഴ 9, കോട്ടയം 11, ഇടുക്കി 6, എറണാകുളം 6, തൃശൂർ 6, പാലക്കാട് 14, മലപ്പുറം 4, കോഴിക്കോട് 5, കണ്ണൂർ 4, കാസർകോട് 3 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് ബാധിതരുടെ കണക്കുകള്‍.

മറ്റ് സംസ്ഥാനങ്ങളില്‍നിന്നെത്തിയവര്‍ മഹാരാഷ്ട്ര 12, ഡല്‍ഹി 7, തമിഴ്‌നാട് 5, ഹരിയാന, ഗുജറാത്ത് 2, ഒറീസ 1 എന്നിങ്ങനെയാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page