- Advertisement -

- Advertisement -

പീടികതൊഴിലാളികൾക്ക് ദുരിതാശ്വാസ സഹായം അനുവദിക്കണം -അഹമ്മദ് കുട്ടി ഉണ്ണികുളം

0

 കൽപ്പറ്റ: പീടിക തൊഴിലാളികളെ സംരക്ഷിക്കുകയും അവർക്ക് ദുരിതാശ്വാസ സഹായം അനുവദിക്കണമെന്നും എസ് ടി  യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം ആവശ്യപ്പെട്ടു. ഷോപ്സ് ആന്റ് കൊമേഷ്യൽ ഫെഡറേഷൻ(എസ് ടി യു ) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് കലക്ടറേറ്റ് പടിക്കൽ നടന്ന ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.മുസ്തഫ  കുന്നുമ്മേൽ അധ്യക്ഷത വഹിച്ചു.എസ് ടി യു വയനാട് ജില്ലാ ജനറൽ സെക്രട്ടറി സി.മൊയ്തീൻ കുട്ടി സ്വാഗതം പറഞ്ഞു.കോവിഡിന്റെ മറവിൽ സർക്കാറിന്റെ കൊള്ള അവസാനിപ്പിക്കണം, വൈദ്യുതി ബില്ലിലെ പകൽകൊള്ള പിൻവലിക്കുക, പെട്രോൾ, ഡീസൽ വില വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും ധർണയിൽ ഉന്നയിച്ചു.ജമാൽ പുളിക്കൂൽ, ജപ്തി അബൂബക്കർ, അബു ഗൂഡലായ്, മുഹമ്മദലി വെള്ളാരംകുന്ന് എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page