കൽപ്പറ്റ: ചരിത്രത്തിലാദ്യമായി ഒരു തസ്തികയ്ക്ക് ശമ്പളകമ്മീഷന് ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ഉത്തരവായ ഒരു ശമ്പളസ്കെയില്‍ മറ്റൊരു സാധാ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം താഴ്ത്തി നിശ്ചയിച്ച്വില്ലേജ് ഓഫീസര്‍മാരെ അപമാനിച്ചതിനെതിരെ കേരളാ എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി. വില്ലേജ് ഓഫീസർമാർക്ക് 20.01.2016 തീയതിയിലെ GO(P) 7/2016 നമ്പർ പത്താം ശമ്പളപരിഷ്ക്കരണ ഉത്തരവില്‍ അനുവദിക്കപ്പെട്ടശമ്പള സ്കെയില്‍ 10-06-20 തീയതിയിലെ GO(P)63/2020(118)-Fin ഉത്തരവ് പ്രകാരം താഴ്ത്തിയ സര്‍ക്കാർ റവന്യൂ ജീവനക്കാരെ മൊത്തത്തിൽ അപമാനിച്ചതായി പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജി എസ്ഉമാശങ്കർ ആരോപിച്ചു. വില്ലേജ് ഓഫീസർമാരുടെ ഉത്തരവാദിത്വവും ചുമതലയും ജോലിഭാരവും കണക്കിലെടുത്ത് ഈ കറുത്ത ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാനന്തവാടി താലൂക്കിനു മുന്നിൽ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് വൈത്തിരി താലൂക്കിനു മുന്നിൽ സംസ്ഥാന കമ്മിറ്റിയംഗം ആർ ചന്ദ്രശേഖരൻ, സുൽത്താൻ ബത്തേരി താലൂക്കിനു മുന്നിൽ സംസ്ഥാന കമ്മിറ്റിയംഗം ഇ എസ്.ബെന്നി എന്നിവർ ധർണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി സത്യൻ, ജില്ലാ ട്രഷറർ കെ.ടി ഷാജി, വി.മനോജ്, എം.വി മനോഹരൻ, എം.ജി അനിൽകുമാർ, കെ.എ ജോസ്, ലൈജു ചാക്കോ, എൻ.വി അഗസ്റ്റിൻ, പി.ടി സന്തോഷ്, എം.സി വിൽസൺ, അഭിജിത്ത് സി.ആർ, എം.എ ബൈജു, എം.കെ.ശിവരാമൻ, സിനീഷ് ജോസഫ്, ജോസഫ്, ബെൻസി ജോസഫ്, പ്രതീപ കെ .പി, ജിനി കെ.സി, ഷിബു ജസ്റ്റിൻ, ബിജോഷ്, പ്രവീൺ തുടങ്ങിയവർ സംസാരിച്ചു