കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡ് തേര്‍വാടിക്കുന്ന് അംഗന്‍വാടിയിലും ,സാംസ്കാരിക നിലയത്തിലും ഡിജിറ്റല്‍ സ്കൂള്‍ ആരംഭിച്ചു.ഓണ്‍ലൈന്‍ സ്ക്കൂളിന്റെ ഉദ്ഘാടനം സി.കെ ശശീന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജേക്കബ് അധ്യക്ഷനായിരുന്നു. ലിയോ ഹോസ്പിറ്റല്‍, ജാം ജൂം ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവരാണ് ടിവി സൗജന്യമായി നല്‍കിയത്.പി.ഇസ്മായില്‍, പ്രകാശ് കാവുമുറ്റം, മോയിന്‍ കടവന്‍, പി.ഗോപി,സി.രാജന്, ബിജു,ലിയോ ഹോസ്പിറ്റല്‍ പി ആര് ഒ അഭിലാഷ്, പറളിക്കുന്ന് മഹല്ല് പ്രസിഡണ്ട് ഹനീഫ ഹാജി, എന്നിവര്‍ സംസാരിച്ചു.