- Advertisement -

- Advertisement -

മുസ്ലിം ലീഗ് റാലിയും ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

0

മൗനം വെടിയുക, ഫാസിസം പടിവാതില്‍ക്കല്‍ എന്ന പ്രമേയവുമായി മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി നാളെ നടത്തുന്ന മുസ്ലിം ലീഗ് റാലിയും ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഗമത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ വെച്ച് ജില്ലാ മുസ് ലിംലീഗ് വൈസ് പ്രസിഡണ്ട് എം എ മുഹമ്മദ് ജമാല്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് മാനന്തവാടി ടൗണില്‍ വിളംബര ജാഥയും യൂത്ത് ബാന്റ് മേളയും നടത്തപ്പെടും
ശനിയാഴ്ച വൈകിട്ട് 3.30 ന് മാനന്തവാടി നിയോജക മണ്ഡലംമുസ്ലിം ലീഗ് റാലി മാനന്തവാടി പാണ്ടിക്കടവ് നിന്നും ആരംഭിക്കും ഗ്രീന്‍ വളണ്ടിയര്‍മാരുടെയും ബാന്റ് മേളത്തിന്റെയും അകമ്പടിയോടെയുമുള്ള ജാഥയില്‍ ആയിരങ്ങള്‍ അണിനിരക്കും. വൈകുന്നേരം നടക്കുന്ന പൊതുസമ്മേള ന ത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലികുട്ടി എം.പി.കെ.പി.എ. മജീദ്, പി.വി.അബ്ദുള്‍ വഹാബ് എം.പി, എം.എല്‍ എ മാരായ കെ.എം.ഷാജി, സി.മമമുട്ടി, എന്നിവര്‍ പങ്കെടുക്കും.

Leave A Reply

Your email address will not be published.

You cannot copy content of this page