തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴ പൊയിൽ മണ്ണംകോണം മോലെ പുരയ്ക്കൽ മുഹമ്മദ് റഫിയുടെ വീടിൻ്റെ സംരക്ഷണ മതിൽ തകർന്ന് വീടിനും കിണറിനും ഭീഷണിയായത്. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് മതിൽ തകർന്നത്. ഏഴ് സെൻ്റിൽ ഭൂമിയിൽ മൂന്ന് മകൾ ഉൾപ്പെടെയാണ് മുഹമ്മദ് റാഫിയും കുടുംബവും കഴിയുന്നത്. സംരക്ഷണഭിത്തി തകർന്നത് സമിപത്തെ പാറപുറം ജഷിറയുടെ വീടിനും ഭീഷണിയാണ്. വില്ലേജ് ഓഫിസും പഞ്ചായത്തിലും അപേക്ഷ നൽകിയിട്ടുണ്ട്.കുടുതൽ മണ്ണ് ഇടിഞ്ഞ് വീട് തകാരതിരിക്കുവാൻ ടാർപ്പായ കൊണ്ട് സംരക്ഷണം ഒരുക്കിയിരിക്കുയാണ് ഇവർ.ഇടിഞ്ഞ മണ്ണ് പ്രദേശവാസികളും ബന്ധുക്കളും ചേർന്ന് നീക്കം ചെയ്തു. സർക്കാരിൻ്റെ അടിയന്ത സഹായം ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം