മൂന്നര വയസുള്ള ബാലികയുടെ തലയില്‍ അലൂമിനിയം ചെമ്പ് കുടുങ്ങി. ഫയര്‍ഫോഴ്സ് ജീവനക്കാര്‍ ചെമ്പ് മുറിച്ചു മാറ്റി. എടവക വെസ്റ്റ്പാലമുക്ക് മുടമ്പത്ത് യൂസഫിന്റെ മൂന്നര വയസുള്ള മകള്നെഹ്ല ഫാത്തിമയുടെ തലയിലാണ് ചെമ്പ് കുടുങ്ങിയത്.ഉച്ചക്ക് 2ണിയോടെ വീട്ടില്‍ വെച്ച്ചെമ്പ് കുടുംങ്ങിയതോടെ കുട്ടിയെയും എടുത്ത് വീട്ടുകാര്‍ മാനന്തവാടി ഫയര്‍ഫോഴ്സ് ഓഫീസില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ കുട്ടിയുടെ തലയില്‍ നിന്നും അപകടം കൂടാതെ ചെമ്പ് മുറിച്ച് മാറ്റി.ഫയര്‍ഫോഴ്സ് ജീവനകാരോടുള്ള നന്ദിയും കുടുംബം അറിയിച്ചു. സ്റ്റേഷന് ഓഫീസര്‍ ടി.ടി.ഗിരീശന്, സീനിയര്‍ ഫയര്‍ ഓഫീസര്‍ എന്‍.വി.ഷാജി, ഫയര്‍ ഓഫീസര്‍മാരായ എന്‍.എഫ്.ചന്ദ്രന്, ഇ.ജെ. മത്തായി, എം.വി.വിനു, പ്രവീണ്‍ കുമാര്‍ തുടങ്ങിയവരാണ് ചെമ്പ് മുറിച്ചുമാറ്റി കുട്ടിയെ രക്ഷിച്ചത്.