കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മടക്കിമല സര്‍വീസ് സഹകരണ ബാങ്കിന്റെ പേരില്‍ നിര്‍മ്മിച്ച കോവിഡ് വിസ്‌ക് വാഴവറ്റ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ സമീഹക്ക് നല്‍കി ബാങ്ക് പ്രസിഡന്റ് അഡ്വ എംഡി വെങ്കിടസുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്തു. കൂടുതല്‍ സുരക്ഷിതത്വത്തോട് കൂടി ശ്രവ പരിശോധന നടത്താന്‍ ഇത് ഉപകരിക്കും. മുട്ടില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ പി അഹമ്മദ് അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം ഓ ദേവസ്യ. പഞ്ചായത്ത് മെമ്പര്‍മാരായ എന്‍ ബി ഫൈസല്‍. ബാലകൃഷ്ണന്‍ നായര്‍, ബാങ്ക് ഡയറക്ടര്‍മാരായ പിഎസ് മാണി, ത്രേസ്യാമ്മ, കെ പത്മനാഭന്‍, എം കെ ആലി തുടങ്ങിയവര്‍ സംസാരിച്ചു.