- Advertisement -

- Advertisement -

ഡ്യൂട്ടിയില്ലാത്തവരും 8മണിക്കൂര്‍ ഡിപ്പോയില്‍

0

സുല്‍ത്താന്‍ ബത്തേരി കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ ജീവനക്കാരുടെ പ്രതിഷേധം. കൊവിഡ് 19 നിയന്ത്രണങ്ങള്‍ പാലിക്കാതെ ഡ്യൂട്ടി ഇല്ലാത്ത ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും  വിളിച്ചു വരുത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്. അതേ സമയം കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് നിര്‍ദ്ദേശപ്രകാരമാണ് ഡിപ്പോയുടെ പ്രവര്‍ത്തമെന്നും മറ്റ് ആരോപണങ്ങളില്‍ കഴമ്പില്ലന്നുമാണ് ഡിപ്പോ അധികൃതര്‍ പറയുന്നത്. 35 സര്‍വ്വീസുകള്‍ അയക്കുന്ന ഡിപ്പോയില്‍ എല്ലാ കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും വിളിച്ചു വരുത്തി 8 മണിക്കൂര്‍ ഡിപ്പോയില്‍ തന്നെ തങ്ങണമെന്ന നിര്‍ദ്ദേശമാണ് പ്രതിഷേധത്തിന് കാരണമായത്. ഇന്ന് രാവിലെ  35 സര്‍വ്വീസ് പോകേണ്ട ജീവനക്കാര്‍ക്ക് പുറമേ അധികമായി നൂറോളം ജീവനക്കാരെ ഡിപ്പോയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.  എല്ലാവരും എത്തിയതോടെ സാമൂഹിക അകലം പോലും പാലിക്കപ്പെട്ടില്ല. ഇത്തരത്തില്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കാതെ ജീവനക്കാരെ ഉപദ്രവിക്കുന്ന നടപടിയില്‍ നിന്നും മാനേജ്‌മെന്റ് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. തുടര്‍ന്ന് പൊലീസെത്തി രംഗം ശാന്തമാക്കിയെങ്കിലും തൊഴിലാളികള്‍ ഡിപ്പോയില്‍ തന്നെ തങ്ങുകയായിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page