പ്രവാസി ദ്രോഹ നടപടികള്‍ തുടരുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ മാനന്തവാടി മുസ്ലിംലീഗ് പ്രതിഷേധ സംഗമം നടത്തി.ചുമട്ട്തൊഴിലാളി ഫെഡറേഷന് (എസ്.ടി.യു. ) സംസ്ഥാന സെക്രട്ടറി സി. കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ട്രഷറര്‍ കടവത്ത് മുഹമ്മദ് അദ്ധ്യക്ഷനായിരുന്നു.ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പടയന്‍ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.പി വി.എസ് മൂസ്സ, റഷീദ് പടയന്‍, ഹുസെന് കുഴി നിലം, അരുണ്‍കുമാര്‍ ബി.ഡി, ഹംസ പിലാക്കാവ്, എന്നിവര്‍ സംസാരിച്ചു