തൃശ്ശിലേരി ക്രഷര്‍ മണല്‍പ്പാളി വയലില്‍ പാട്ടത്തിനെടുത്ത അര ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത 1200 വാഴകള്‍ കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഒടിഞ്ഞു വീണു. തൃശ്ശിലേരി വെട്ടുകല്ലാനിക്കല് സന്തോഷ്, വട്ടക്കുന്നേല്‍ സുരേഷ്, തുണ്ടത്തില്‍ റിസ്റ്റില്‍ എന്നിവര്‍ ചേര്‍ന്നാണ് കൃഷി ചെയ്തത്.ഏകദേശം രണ്ട് ലക്ഷത്തോളം രൂപ ചിലവായിട്ടുണ്ട്. സ്വര്‍ണ്ണം പണയം വച്ചും വായ്പ്പ വാങ്ങിയുമാണ് കൃഷിയിറക്കിയത്.ഈ വായ്പകള്‍ എങ്ങനെ തിരിച്ചടക്കും എന്ന ആശങ്കയിലാണ് ഇവര്‍.