- Advertisement -

- Advertisement -

വയനാടൻ ജനതയുടെ മുഴുവൻ കടങ്ങളും എഴുതി തള്ളണം : എ.എം.കുഞ്ഞിരാമൻ

0

കൊവിഡ് പശ്ചാതലം വയനാടൻ ജനതയുടെ മുഴുവൻ കടങ്ങളും എഴുതി തള്ളണമെന്ന് മുൻ എടവക പഞ്ചായത്ത് മെമ്പറും സാമൂഹ്യ പ്രവർത്തകനുമായ എ.എം.കുഞ്ഞിരാമൻ. ഇത് സംബദ്ധിച്ച് പ്രധാനമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയതായും കുഞ്ഞിരാമൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് പശ്ചാതലത്തിൽ വയനാടൻ ജനത ദുരിതകത്തിലാണ്. മഹാപ്രളയം തകർത്തെറിഞ്ഞ വയനാടിന് കൊറോണയും കൊവിഡും ഇരട്ടി പ്രഹരമാണ് വരുത്തിവെച്ചത്.കേന്ദ്ര സംസ്ഥാന സർക്കാരുകൾ പേക്കേജുകൾ പ്രഖ്യാപിച്ചെങ്കിലും അതൊന്നും വയനാടൻ ജനതയുടെ വിശപ്പകറ്റാൻ കഴിയുകയില്ല അത് കൊണ്ട് തന്നെ വയനാട്ടിലെ ജനതയ്ക്ക് ഇന്നത്തെ സാഹചര്യത്തിൽ സർക്കാരുകളുടെ സഹായഹസ്തം ഉണ്ടായെ തീരു അത് കൊണ്ട് തന്നെ വിദേശ രാജ്യങ്ങളിലെപ്പോലെ പ്രത്യേക പാകേ ജുകൾ പ്രഖ്യാപിക്കുന്നതോടെപ്പം വയനാടൻ ജനതയുടെ മുഴുവൻ കടങ്ങളും എഴുതിതള്ളാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്ന് എ.എം.കുഞ്ഞിരാമൻ ആവശ്യപ്പെട്ടു വാർത്താ സമ്മേളനത്തിൽ ജോണി മംങ്കൊമ്പിൽ, വിനു കിഴക്കെ പയ്യംമ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page