പതിമൂന്ന് ദിവസത്തിന് ശേഷം ബത്തേരി ടൗണ്‍ വിണ്ടും സജീവമായി. ടൗണ്‍ ഉള്‍പ്പെടെ നഗരസഭയിലെ മുഴുവന്‍ പ്രദേശങ്ങളെയും കണ്ടെയ്ന്മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ സാഹചര്യത്തിലാണ് കച്ചവട സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പൂര്‍ണമായി പ്രവര്‍ത്തനമാരംഭിച്ചത് .ബത്തേരി കണ്ടെയ്മെന്റ് സോണില്‍ നിന്നും ഒഴിവായതോടെ നിലവില്‍ ജില്ലയില്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ ഇല്ലാതായി. ബത്തേരി പൂളവയലില്‍ നാല് അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ബത്തേരി മുനിസിപ്പാലിറ്റി പൂര്‍ണമായി കണ്ടെയ്ന്മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ നഗരസഭയിലെ 35 ഡിവിഷനുകളും അടച്ചുപൂട്ടി .പിന്നീട് ഇക്കഴിഞ്ഞ എട്ടിന് നഗരസഭയിലെ 21 ഡിവിഷനുകളെ കണ്ടെയ്ന്മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിരുന്നു. എങ്കിലും ടൗണ്‍ ഉള്‍പ്പെടെ11 ഡിവിഷനുകള്‍ സോണില്‍ നിലനിര്‍ത്തി, തുടര്‍ന്ന് രോഗബാധിതര്‍ എല്ലാവരും രോഗമുക്തരായതോടെ ഇന്ന് മുതല്‍ ടൗണ്‍ ഉള്‍പ്പെടെ കണ്ടെയ്ന്മെന്റ് സോണില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ബത്തേരി ഇതോടെ ടൗണ്‍ സജീവമായി. കച്ചവട സ്ഥാപനങ്ങള്‍ തുറന്നു. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും പൂര്‍ണതോതിലായി