- Advertisement -

- Advertisement -

228 പേര്‍ ഇന്ന് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി.

0

പുതുതായി നിരീക്ഷണത്തിലായ 223 പേര്‍ ഉള്‍പ്പെടെ നിലവില്‍ 3685 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്.ഇതില്‍ 33 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്.ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 2521 ആളുകളുടെ സാമ്പിളുകളില്‍ 2100  ഫലം ലഭിച്ചു.  2062 നെഗറ്റീവും 38 ആളുകളുടെ സാമ്പിള്‍ പോസിറ്റീവുമാണ്.  416 സാമ്പിളുകളുടെ ഫലം ലഭിക്കുവാനുണ്ട്.സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ  ഭാഗമായി ജില്ലയില്‍ നിന്നും ആകെ 3354 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് .ഇതില്‍ ഫലം ലഭിച്ച 2456 ല്‍ 2439 നെഗറ്റീവും 17 പോസിറ്റീവുമാണ് .വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 2880 ആളുകളെ നേരിട്ട് വിളിച്ച് അവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണയും ആരോഗ്യകാര്യങ്ങള്‍ അന്വേഷിച്ച് ആവശ്യമായ ആരോഗ്യ സേവനങ്ങള്‍, മരുന്നുകള്‍ എന്നിവ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍  നിരീക്ഷണത്തില്‍ കഴിയുന്ന 296 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page