ഓണ്‍ലൈന്‍ പഠനത്തിന് സൗജന്യകേബിള് കണക്ഷന് നല്കി മാനന്തവാടി മെട്രോകേബിള് . കല്ലുമൊട്ടന്‍ കുന്ന് ഡിവിഷനിലെ രണ്ടാമത്തെ പഠനകേന്ദ്രം എരുമത്തെരുവ് അംഗണ്‍ വാടിയില്‍ ആരഭിച്ചു. ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത പ്രദേശത്തെ കോളനിയിലെ കുട്ടികള്‍ക്കായാണ് സൗകര്യം ഒരുക്കിയത്. വയനാട് വിഷന്‍ സൗജന്യകേബിള്കണക്ഷന് നല്‍കുകയും ഡിവൈഎഫ്ഐ ടിവിയും നല്കി. പരിപാടി ഡിവിഷന് കൗണ്‍സിലര്‍ ഉദ്ഘാടനം ചെയ്തു.