തീര്‍ത്ഥാടന കേന്ദ്രമായ പള്ളിക്കുന്ന് ലൂര്‍ദ്മാതാ ദേവാലയത്തില്‍ ജൂണ്‍ 30വരെ യാതൊരുവിധ സമൂഹ ദിവ്യബലികളോ, ആരാധന തിരുകര്മ്മകളോ, ഉണ്ടായിരിക്കുന്നതല്ലെന്ന് പാരീഷ് കൗണ്‍സില്‍ കമ്മറ്റിയോഗം തീരുമാനിച്ചു. കോവിഡിന്റെ പ്രതിരോധ നിയന്ത്രണ സൗകര്യങ്ങളില്‍ കൃത്യത ഉറപ്പ് വരുത്തുന്നതില്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്ന്ഇടവക കൗണ്‍സില്‍ സെക്രട്ടറി ജനീഫ് ജെയിംസ് അമ്പലമൂട്ടില്‍, ഇടവക വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കറുകപറമ്പില്, എന്നിവര്‍ അറിയിച്ചു.