- Advertisement -

- Advertisement -

തലപ്പുഴയിലെ സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ ദുരൂഹതയെന്ന് കോണ്‍ഗ്രസ്

0

തലപ്പുഴയിലെ സ്ത്രീക്ക്  കോവിഡ് സ്ഥിരീകരിച്ചതില്‍ ദുരൂഹതയെന്ന് കോണ്‍ഗ്രസ്. ആരോഗ്യ വകുപ്പിന്റെ വീഴ്ച അന്വേഷിക്കണമെന്നും
തലപ്പുഴ കണ്ടെയ്ന്‍മെന്റ് സോണ്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. വീട്ടമ്മയ്ക്ക് ജൂണ്‍ 3നാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത് തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു, 9 ന് രോഗമുക്തി നേടിയെന്നു പറയുന്നതില്‍ ദുരൂഹതയുണ്ട്, ജൂണ്‍ 1ന് തന്നെ 150 തോളം ആളുകളെ ക്വാറന്റയിനില്‍ പോകേണ്ട സാഹചര്യം സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്തം പഞ്ചായത്തിനാണെന്നും കോണ്‍ഗ്രസ്സ് കുറ്റപ്പെടുത്തി .സമരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം ജി ബിജു ഉദ്ഘാടനം ചെയ്തു.ജോസ് കൈനിക്കുന്നേല്‍ അദ്ധ്യക്ഷനായിരുന്നു,കെ.വി ജോണ്‍സണ്‍ ശശികുമാര്‍, ജോണി പെലക്കുടി തുടങ്ങിയവര്‍ പങ്കെടുത്തു.അതെ സമയം രോഗം സ്ഥിരീകരിച്ചത് ശരിയാണെന്നും ആരോപണം അടിസ്ഥാന രഹിതമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു

    Leave A Reply

    Your email address will not be published.

    You cannot copy content of this page