തരിയോട് ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന നിര്‍മ്മാണം മൂന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലുള്‍പ്പെട്ടവരുടെ അര്‍ഹതാ പരിശോധന ജൂണ്‍ 11, 12, 13 തിയതികളില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ രേഖകള്‍ സഹിതം ഹാജരാകണം. സ്വന്തമായി ഭൂമിയുള്ളവരും രേഖകള്‍ ഹാജരാക്കണം. അര്‍ഹതാ ഗുണഭോക്തൃപട്ടിക ഗ്രാമപഞ്ചായത്ത് ഓഫീസിലും, കാവുംമന്ദം, തരിയോട് വില്ലേജ് ഓഫീസുകളിലും, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലും, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.