മൂങ്ങനാനി ചാരിറ്റബിള്‍ ട്രസ്റ്റ് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷ തമ്പിക്ക് നല്‍കിയ സ്മാര്‍ട്ട് ഫോണുകള്‍ മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ കോളനികളില്‍ വിതരണം ചെയ്തു. മുട്ടില്‍ അടുവാടിവയല്‍ കോളനിയി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിവിധ കോളനിയിലെ 10 കുട്ടികള്‍ക്കാണ് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യുന്നത്. പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എം ഒ ദേവസ്യ അധ്യക്ഷനായിരുന്നു. ഇഖ്ബാല്‍, കെ സി അഷ്‌റഫ്, എന്നിവര്‍ സംസാരിച്ചു.