- Advertisement -

- Advertisement -

വയനാട്ടിൽ 2 പേർക്ക് കൊവിഡ്; 2 പേർക്ക് രോഗമുക്തി 

0

വയനാട് : ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേർ രോഗമുക്തി നേടുകയും ചെയ്തു. തൃക്കൈപ്പറ്റ സ്വദേശിയായ  37 കാരനും ബത്തേരി ചീരാൽ സ്വദേശിയായ 22 കാരനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തൃക്കൈപ്പറ്റ സ്വദേശി ഡൽഹിയിൽ നിന്ന് മെയ് 28 ന് ബാംഗ്ലൂർ വഴി കോഴിക്കോട് എത്തി മേപ്പാടിയിലെ കോവിഡ് കെയർ സെന്ററിൽ കഴിയുകയായിരുന്നു. ചീരാൽ സ്വദേശി അബുദാബിയിൽ നിന്നും കൊച്ചി വഴി കോഴിക്കോട് എത്തി മെയ് 27 മുതൽ കോഴിക്കോട് കോവിഡ് കെയർ സെൻററിൽ കഴിയുകയായിരുന്നു. ഇന്ന് രണ്ട് പേർ രോഗ മുക്തരാവുകയും ചെയ്തു. മുട്ടിൽ സ്വദേശി 42 കാരനും പുൽപ്പള്ളി സ്വദേശി 19 കാരനുമാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ നിന്നും രോഗം ഭേദമായി  വീട്ടിലേക്ക് മടങ്ങിയത്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page