- Advertisement -

- Advertisement -

സൗജന്യ ടി വിയും കണക്ഷനും നല്‍കി

0

ഓണ്‍ലൈന്‍ പഠന സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മാര്‍ ബസേലിയോസ്എഞ്ചിനീയറിംഗ് കോളേജ് 2007-2011 ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ പടിഞ്ഞാറത്തറ അംബേദ്കര്‍ കോളനിയിലേക്ക് ടിവി നല്‍കി. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ തീരുമാനപ്രകാരം സൗജന്യ കേബിള്‍ കണക്ഷന്‍ നല്‍കുന്നതിന്റെ ഭാഗമായി പന്തിപ്പൊയില്‍ ന്യൂ മാക്‌സ് കേബിള്‍ നെറ്റ് വര്‍ക്ക് കേബിള്‍ കണക്ഷനും നല്‍കി. നാല്പതോളം വിദ്യാര്‍ഥികളാണ് ഈ കോളനിയില്‍ ഉള്ളത്. പഠനകേന്ദ്രം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി സി മമ്മൂട്ടിയും മുഹമ്മദലി കെ ടി വി സ്വിച്ചോണ്‍ കര്‍മ്മവും നിര്‍വഹിച്ചു. പടിഞ്ഞാറത്തറ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നസീമ പൊന്നാണ്ടി, ബാലകൃഷ്ണന്‍ മാസ്റ്റര്‍. പി എ അസീസ് സുലൈമാന്‍ കെ ടി ലത്തീഫ് അലി മാസ്റ്റര്‍ ഷാഫി മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

You cannot copy content of this page