മാനന്തവാടി: പട്ടികജാതി ക്ഷേമസമതിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പോസ്റ്റൽ കാർഡിലുടെ പരാതി അയച്ചു.പൊതു മേഖലയും സാമൂഹ്യനീതിയും സംരക്ഷിക്കുക, കോവിഡ് 19 പാക്കേജിൽ അർഹമായ വിഹിതം പട്ടിക വിഭാഗത്തിൻ്റെ അതിജീവനത്തിനായി മാറ്റിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പരാതി അയച്ചത്. മാനന്തവാടിയിൽ പി.കെ.എസ് ഏരിയ സെക്രട്ടറി കെ.വി രാജു ഉദ്ഘാടനം ചെയ്തു. എ ഉണ്ണികൃഷ്ണൻ, ടി.കെ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തവിഞാലിൽ പി.കെ.എസ് ജില്ലാ ട്രഷർ ടി.കെ അയ്യപ്പൻ ഉദ്ഘാടനം ചെയ്തു ഷീജ ബിജു അധ്യക്ഷത വഹിച്ചു.