മൂലങ്കാവ് പഴശ്ശി നഗറില്‍ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ പുലിയെ വനം വകുപ്പ് വന്യ ജീവി സങ്കേതത്തിലെ ഉള്‍വനത്തിലേക്ക് തുറന്നു വിട്ടു. പരിശോധനയില്‍ ആരോഗ്യവാനാണന്ന് കണ്ടതിനെ തുടര്‍ന്നാണ് പുലിയെ തുറന്ന് വിട്ടത്. കെണി വെച്ച സംഭവത്തില്‍ സ്ഥലമുടമയെ വനം വകുപ്പ് വന്യ ജീവി സംരക്ഷണ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.